വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗതിയിലേക്കെന്ന് രാഷ്ട്രപതി

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗതിയിലേക്കെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. നിരവധി വെല്ലുവിളികള്‍ നേരിടാനുള്ള വര്‍ഷമാണ് 2021. ബജറ്റ് സമ്മേളനം വികസനത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി. കൊവിഡ് കാലത്തെ ബജറ്റ് സമ്മേളനം സുപ്രധാനമാണ്. കൊവിഡ് മുക്തരുടെ എണ്ണത്തില്‍ രാജ്യം മുന്നിലാണ്. ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. സ്വയം പര്യാപ്ത ഇന്ത്യക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായെന്നും രാഷ്ട്രപതി പറഞ്ഞു.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ രാഷ്ട്രപതി അഭിനന്ദിച്ചു. ദുരിതകാലത്ത് ഒരാള്‍ പോലും രാജ്യത്ത് പട്ടിണി കിടന്നില്ല. വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ദരിദ്രരെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – budget session 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top