Advertisement

ബിജെപി സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ട് നിന്നു

January 29, 2021
2 minutes Read
Sobha Surendran BJP meeting

തൃശൂരിൽ നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ട് നിന്നു. സ്വകാര്യ ആവശ്യത്തിന് ഡൽഹിയിൽ എത്തിയ ശോഭ ബിജെപി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നതായാണ് വിവരം. അതേസമയം, സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനമുന്നയിച്ച പിഎം വേലായുധൻ ഉൾപ്പടെ ഉള്ളവർ യോഗത്തിനെത്തി.

കെ സുരേന്ദ്രൻ പ്രസിഡണ്ടായ ശേഷമുള്ള ബിജെപിയുടെ ആദ്യ സമ്പൂർണ്ണ സംസ്ഥാന സമിതി‍ യോഗമാണ് തൃശൂരിൽ നടക്കുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പാണ് പ്രധാന അജണ്ടയെങ്കിലും പാർട്ടിയിലെ വിഭാഗീയതയും ചർച്ചയ്ക്കുണ്ട്. എന്നാൽ താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാക്കാതെ യോഗത്തിനില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ. സ്വകാര്യ ആവശ്യത്തിന് ഡൽഹിയിലെത്തിയ ശോഭ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും സമയം അനുവദിച്ചിട്ടിലെന്നാണ് വിവരം. അതേസമയം ശോഭയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

Read Also : നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരില്‍

കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയ പിഎം വേലായുധൻ യോഗത്തിനെത്തി. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന വിമുരളീധരൻ, കെസുരേന്ദ്രൻ വിരുദ്ധ ചേരിയിലുള്ള പികെ കൃഷ്ണദാസ്, സികെ പത്മനാഭൻ, ജെആർ പത്മകുമാർ തുടങ്ങിയവരും സംസ്ഥാന ജനറൽ സെക്രട്ടറി എകെ നസീറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ഇന്ന് ധാരണയാകും.

Story Highlights – Sobha Surendran abstained from the BJP state committee meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top