13കാരിയായ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്തു; വിഷം കൊടുത്ത് കൊന്ന് അധ്യാപകൻ

പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്ന് അധ്യാപകൻ. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ജനുവരി 25 ന് നടന്ന സംഭവം കുട്ടിയുടെ പിതാവ് പരാതി നൽകിയതോടെയാണ് പുറംലോകമറിഞ്ഞത്.

മുപ്പത്തിയഞ്ചുകാരനായ അധ്യാപകൻ ശംഭു സിം​ഗാണ് കേസിലെ പ്രതി. സ്കൂളിൽ ശുചിമുറിയിലേയ്ക്ക് പോയ വിദ്യാർത്ഥിനിയെ ഇയാൾ പിന്തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ വീട്ടുകാരേയും കുട്ടിയേയും കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം ഇയാൾ കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി ​ഗുളിക നൽകുകയായിരുന്നു. ​ഗുളിക കഴിച്ച കുട്ടിയുടെ ആരോ​ഗ്യസ്ഥിതി വഷളാകുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികമായ പീഡനത്തിന് വിധേയയായെന്ന് തെളിഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story Highlights – teacher arrested for raping poisoning minor girl in Jharkhand’s Palamu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top