അമ്മയുടെ വാർത്താ അവതരണത്തിനിടെ കുഞ്ഞിന്റെ എൻട്രി; വിഡിയോ വൈറൽ

അമ്മയുടെ വാർത്താ അവതരണത്തിനിടെ കുഞ്ഞിന്റെ എൻട്രി നവമാധ്യമങ്ങളിൽ തരംഗമാകുന്നു. എബിസി7 ന്റെ വാർത്താ അവതാരകയായ ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ മകൻ നോളനാണ് അമ്മയ്ക്കൊപ്പം സ്ക്രീനിൽ എത്തിയത്.
ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ ആദ്യം ഒരനക്കം സംഭവിച്ചത് പോലെ വിഡിയോയിൽ കാണാം. ഉടൻ തന്നെ അവതാരക പൊട്ടിച്ചിരിക്കുകയും, അത് തന്റെ മകനാണെന്ന് പറയുകയും ചെയ്യുന്നു.
ക്യാമറ ഉടൻ ലെസ്ലിയുടെ കാലിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞിനെ കൂടി സ്ക്രീനിൽ കാണിക്കുന്നു. തുടർന്ന് ലെസ്ലി അവതരണം മുറിയാതെ തന്നെ മകനെ എടുത്ത് റിപ്പോർട്ടിംഗ് പൂർത്തിയാക്കുകയാണ്.
Baby on the move! There is no stopping adorable Nolan now that he can walk during Mommy’s (@abc7leslielopez) forecast. #Love #goodmorning #ThursdayThoughts #Babies #TheBest @ABC7 pic.twitter.com/jvUcaSMyGi
— Brandi Hitt (@ABC7Brandi) January 28, 2021
എബിസി7 ലെ വാർത്താ അവതാരകയും എമ്മി പുരസ്കാര ജേതാവുമായ ബ്രാൻഡി ഹിറ്റാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വിഡിയോയ്ക്ക് ഇതിനോടകം 29,000 ൽ ഏറെ ലൈക്കുകളും 3,500 ഓളം റീ ട്വീറ്റുകളും ലഭിച്ചു. 13 ലക്ഷത്തിലേറെ പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
Story Highlights – Toddler Interrupts Moms Weather Report In Adorable Viral Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here