എന്താണ് രാജ്യദ്രോഹക്കുറ്റം ? [24 Explainer]

ശശി തരൂർ എംപി, മാധ്യമ പ്രവർത്കരായ രാജ്ദീപ് സർദേസായി, വിനോദ് കെ ജോസ് എന്നിവർക്കെതിരെ ഉത്തർ പ്രദേശ് രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്താണ് രാജ്യദ്രോഹക്കുറ്റം ? ഏത് തരത്തിലുള്ള പ്രവർത്തികളാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരിക എന്ന്….
രാജ്യദ്രോഹക്കുറ്റം- 124A
“ആരെങ്കിലും, വാക്കുകൾ കൊണ്ടോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, ദൃശ്യത്തിലൂടെയോ, സർക്കാരിനെതിരെ വിദ്വേഷം ജനിപ്പിക്കുകയാണെങ്കിൽ, അവരെ ജീവപര്യന്തം തടവും പിഴയും ശിക്ഷിക്കുകയോ, മൂന്ന് വർഷംവരെ തടവും അതിനുതക്ക പിഴയും ചുമത്തുകയും വേണം.”
124A വരുന്നത് നിയമത്തിന്റെ ആറാം ചാപ്റ്ററിലാണ്. സംസ്ഥാനത്തിനെതിരെ വരുന്ന കുറ്റങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്. 121 മുതൽ 130 വരെയുള്ള നിയമങ്ങളാണ് ചാപ്റ്റർ ആറിൽ നൽകിയിരിക്കുന്നത്.
നിയമം വന്ന വഴി
1860 ലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടുത്തുന്നത്. 121A, 124A എന്നീ വകുപ്പുകൾ 1870 ലാണ് ഉൾപ്പെടുത്തുന്നത്.
1837 ൽ തോമസ് ബാബിംഗ്ടൺ മക്കോളി യാറാക്കിയ ശിക്ഷാ നിയമത്തിൽ സെക്ഷൻ 113 ആയി ഈ നിയമം ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് എടുത്തുമാറ്റി. എന്നാൽ 1870ൽ ജോംസ് സ്റ്റീഫന്റെ നിർദേശത്തെ തുടർന്നാണ് നിയമം വീണ്ടും കൂട്ടിച്ചേർത്തത്.
വഹാബി പ്രവർത്തനം അടിച്ചമർത്തിയ ബ്രിട്ടീഷ് സർക്കാരിനെതിരെ ഇസ്ലാം മത വിശ്വാസികൾ പ്രക്ഷോഭമുണ്ടാക്കുമോ എന്ന ഭയത്തിൽ നിന്നാണ് രാജ്യദ്രോഹക്കുറ്റം എന്ന നിയമം വീണ്ടും ഉൾപ്പെടുത്തിയത്. സ്വാതന്ത്ര്യ സമരത്തെ അനുകൂലിക്കുന്നവരെ അടിച്ചമർത്താനും ഈ നിയമം ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നു.
റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിനാണ് ശശി തരൂർ എംപിക്കെതിരെ കേസ്. ശശി തരൂരിനൊപ്പം, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേസായി, വിനോദ് കെ ജോസ് എന്നിവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. കർഷക സമരത്തെ കുറിച്ച് നവമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് കടിഞ്ഞാണിട്ടുകൊണ്ടാണ് യു.പി പൊലീസിന്റെ നടപടി. കര്ഷകരുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
Story Highlights – what is sedition india 24 explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here