തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും ആജീവനാന്തം അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയില്ലെന്നും ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Read Also : ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരവ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് മുസ്ലിം ലീഗ്

അതേസമയം ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളാണ് പരിഗണനയിലുള്ളതെന്നും വിവരം.

ഉമ്മന്‍ചാണ്ടി എവിടെ നിന്നാലും വിജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 140 മണ്ഡലങ്ങളില്‍ എവിടെ നിന്നാലും അദ്ദേഹം ജയിക്കുമെന്നും മുല്ലപ്പള്ളി.

Story Highlights – oommen chandy, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top