മരടില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം

കൊച്ചി മരടില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുമരണം. കാറും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ യാത്ര ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ജോമോളും ഓട്ടോറിക്ഷാ ഡ്രൈവര്‍ തമ്പിയുമാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാറ് ചരക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിനിയായ ജോമോള്‍ മരിച്ചത്. ജോമോളുടെ അപകടത്തില്‍ പരുക്കേറ്റ സഹോദരന്‍ സാന്‍ജോയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവര്‍ തമ്പിയാണ് മറ്റൊരു അപകടത്തില്‍ മരിച്ചത്. സാന്‍ജോയെ ആശുപത്രിയിലാക്കി മടങ്ങിവരുന്നവഴി ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

Story Highlights – Two died in road accidents Maradu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top