ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ; ജയം 3-2 ഗോളുകൾക്ക്

ബ്ലാസ്റ്റേഴ്സിന്റെ തോൽവിയറിയാത്ത കുതിപ്പ് തടഞ്ഞ് എടികെ മോഹൻ ബഗാൻ. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എടികെ മോഹൻ ബഗാൻ തോൽപ്പിച്ചത്.
മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ഗാരി ഹൂപ്പറാണ് ആദ്യ ഗോൾ നേടിയത്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളെന്നാണ് ഗാരി ഹൂപ്പറിന്റെ ഗോളിനെ കമന്റേറ്റർ വിശേഷിപ്പിച്ചത്. 14-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. 51 -ാം മിനിറ്റിൽ കോസ്റ്റാ നമോയിനേസുവും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടി.
പിന്നീട് മാർസലീഞ്ഞോ 59-ാം മിനിറ്റൽ എടികെ മോഹൻ ബഗാനായി കളിയിലെ ആദ്യ ഗോൾ നേടി. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഒഡീഷ എഫ്സിയിൽ നിന്ന് എടികെ മോഹൻ ബഗാനിലേക്ക് മാർസലീഞ്ഞോ എത്തുന്നത്. 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോയ് കൃഷ്ണ രണ്ടാം ഗോൾ നേടി ബ്ലാസ്റ്റേഴ്സുമായി സമനിലയിലായി. പിന്നീട് 87-ാം മിനിറ്റിൽ വീണ്ടും റോയ് കൃഷ്ണ ഗോൾ നേടിയതോടെ എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ മറികടന്നു.
Story Highlights – isl mohun bagan won against blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here