കഴക്കൂട്ടം എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

കഴക്കൂട്ടത്തെ എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
അടൂർ സ്വദേശിനി അഞ്ജനയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ആർക്കിടെക്ട് വിദ്യാർത്ഥിനിയാണ് അഞ്ജന. രാവിലെ ഭക്ഷണത്തിനെത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് വിദ്യാർത്ഥിനി കട്ടിലിൽ മരിച്ചു കിടക്കുന്നത് കാണുന്നത്.
അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈൻ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
Story Highlights – kazhakkoottam engineering college suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here