കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയി : ഉമ്മൻ ചാണ്ടി

kerala lost 5 years says oommen chandy

കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

‘കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിശ്ചലമായി. വികസനം പ്രഖ്യാപിച്ചാൽ പോര. യഥാർത്ഥ്യമാക്കണം. ഈ സർക്കാർ ജനങ്ങളോട് നീതി പുലർത്തിയില്ല. സർക്കാർ നാല് വോട്ടിന് വേണ്ടി വർഗീയത പറയുകയാണ്. വെറുപ്പിൻ്റെയും വിധ്വേഷത്തിൻ്റെയും കൊലപാതകത്തിൻ്റെയും രാഷ്ട്രീയമാണ് എൽഡിഎഫിന്’- ഉമ്മൻ ചാണ്ടി പറയുന്നു.

സർക്കാരിനെതിരെ നിയമസഭയിൽ ചെന്നിത്തല ഉന്നയിച്ച കര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. ഒരു വിജയി ആയിട്ടാണ് ചെന്നിത്തല ജാഥ നയിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും പുറംവാതിൽ നിയമനം തകൃതിയായി നടക്കുന്നുവെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാർ സാഹചര്യം ഒരുക്കണം. ജനവികാരമറിയാത്ത സർക്കാരിനെ ആട്ടിപ്പുറത്താക്കാനാണ് ഈ യാത്രയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Story Highlights – kerala lost 5 years says oommen chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top