‘ചക്കയിട്ടപ്പോൾ മുയൽ ചത്തത് പോലെയാണ് എൽഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം’ : കുഞ്ഞാലിക്കുട്ടി

kunjalikutty mocks local body election result

ഐശ്വര്യ കേരള യാത്രയിൽ തദ്ദേശ ഫലത്തെ പരിഹസിച്ച് കുഞ്ഞാലി കുട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ ചക്കയിട്ടപ്പോൾ മുയൽ ചത്ത പോലെയാണ് എൽഡിഎഫിൻ്റെ വിജയമെന്നും എന്നും ചക്ക വീഴില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അടുത്ത അഞ്ച് വർഷം കേരളം വാഴാൻ പോകുന്നത് യുഡിഎഫാണ്. ഇവിടെ ആരെയും കുറ്റിയടിച്ച് ഇരുത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കൊവിഡ് പേടിപ്പിച്ച് തങ്ങളെ ഇരുത്താമെന്ന് ധരിക്കേണ്ടെന്നും ആവനാഴിയിൽ ഇനിയും അസ്ത്രങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിശ്ചലമായി. വികസനം പ്രഖ്യാപിച്ചാൽ പോര. യഥാർത്ഥ്യമാക്കണം. ഈ സർക്കാർ ജനങ്ങളോട് നീതി പുലർത്തിയില്ല. സർക്കാർ നാല് വോട്ടിന് വേണ്ടി വർഗീയത പറയുകയാണ്. വെറുപ്പിൻ്റെയും വിധ്വേഷത്തിൻ്റെയും കൊലപാതകത്തിൻ്റെയും രാഷ്ട്രീയമാണ് എൽഡിഎഫിനെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Story Highlights – kunjalikutty mocks local body election result

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top