ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു. ഉഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒൻപത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു.
കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. അൽഖ്വയ്ദ ഉൾപ്പടെയുള്ള ഭീകരസംഘടനകൾ ഉപയോഗിച്ചിട്ടുള്ള സ്ഫോടക വസ്തുവാണിത്. സംഭവത്തിൽ ഐഎസ്, അൽഖ്വയ്ദ ബന്ധവും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നടപടികൾ ഡൽഹി പൊലീസ് വ്യാപിപ്പിച്ചു. വിസാ കാലവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയ ഇറാൻ പൗരന്മാരെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിരീക്ഷണം. സംഭവവുമായി ബന്ധപ്പെട്ട എൻ.ഐ.എ, എൻ.എസ്.ജി, മിലിറ്ററി ഇന്റലിജൻസ് വിഭാഗങ്ങൾ സംയുക്ത യോഗം ചേർന്ന് സാഹചര്യങ്ങൾ അവലോകനം ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രായേല്‍ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. പകുതി കരിഞ്ഞ നിലയിൽ പിങ്ക് നിറത്തിലുള്ള സ്കാർഫും ഇസ്രായേൽ അംബാസിഡർക്കെന്ന പേരിലുള്ള വിലാസം എഴുതിയ കവറും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു.
Story Highlights – israel embassy, blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here