റിപ്പബ്ലിക് ദിന പ്രതിഷേധം; 84 പേർ അറസ്റ്റിൽ

Republic Day Violence Arrested

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഡൽഹിയിലുണ്ടായ പ്രക്ഷോഭത്തിൽ 84 പേർ അറസ്റ്റിൽ. ആകെ 38 കേസുകളാണ് ഡൽഹി പൊലീസ് ഫയൽ ചെയ്തിരിക്കുന്നത്. 1700 മൊബൈൽ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. ശനിയാഴ്ച ഫോറൻസിക് വിദഗ്ധർ ചെങ്കോട്ടയിൽ പരിശോധന നടത്തി എന്നും പൊലീസ് അറിയിച്ചു.

ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടത്തിയ അക്രമപ്രവർത്തനങ്ങളിൽ പങ്കായെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേരെ തിരഞ്ഞ് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ജലന്ധറിലേക്ക് പോയിട്ടുണ്ട്.

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്.

Read Also : ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം പഞ്ചാബിൽ നിന്നുള്ള നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്

ഡൽഹിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് നിരവധി കർഷകരാണ് എത്തിയത്. ഇവരിൽ പലരേയും കാണാനില്ലെന്നാണ് സംഘടനയുടെ ആരോപണം. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തിൽ നിന്നുള്ള പന്ത്രണ്ട് കർഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടർന്ന് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഏഴ് പേർ ബാൻഗി നിഹാൽ സിംഗ് ഗ്രാമത്തിൽ നിന്നുള്ളവരാണ്. 11 പേർ മോഗയിൽ നിന്നുള്ളവരുമാണ്. നിലവിൽ അറസ്റ്റ് ചെയ്തവരെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

Story Highlights – Republic Day Violence: 84 People Arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top