ലൈംഗികബന്ധത്തിനു വിസമ്മതിച്ചു; മീററ്റിൽ യുവതിയെ സഹോദരപുത്രൻ കൊലപ്പെടുത്തി

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച യുവതിയെ സഹോദരപുത്രൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശരീരത്തിൽ നിരവധി വെട്ടുകളോടെ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കഴുത്ത് മുറിച്ചതുമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ബികോം അവസാന വർഷ വിദ്യാർത്ഥിയായ 22കാരൻ അറസ്റ്റിലായത്.
ലൈംഗികബന്ധത്തിനു നിർബന്ധിച്ചതിനെ തുടർന്ന് പ്രതിയെ യുവതി തല്ലുകയും വിവരം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. അന്വേഷണത്തിൻ്റെ സമയത്ത് കുടുംബക്കാരോടൊപ്പം പ്രതി ഉണ്ടായിരുന്നു. ഇയാൾ പരിഭ്രാന്തനായിരുന്നു. കയ്യിലും നെഞ്ചിലും മുറുവുണ്ടായിരുന്നു. അത് എങ്ങനെ ഉണ്ടായി എന്ന് വിശദീകരിക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. പിന്നീട് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
“കൃത്യത്തിനു ശേഷം തൻ്റെ വീട്ടിലെത്തി കുളിച്ച ഇയാളുടെ വസ്ത്രങ്ങൾ പൊലീസ് കണ്ടെത്തി. രക്തം പുരണ്ട വസ്ത്രങ്ങളും കുളിപ്പുരയിൽ ചോരത്തുള്ളികളും കണ്ടെടുത്തു.”- പൊലീസ് പറഞ്ഞു.
Story Highlights – Woman killed by nephew for refusing his sexual advances
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here