വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് തുടക്കമായി

pinarayi talk students began

വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തുടക്കമായി.
കാലാനുസൃതമായ കോഴ്സുകൾക്ക് ഒപ്പം വികസന കുതിപ്പിനുതകുന്ന ഗവേഷണങ്ങൾക്കും വഴിയൊരുക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് ഉതകുന്ന നിർദേശങ്ങൾ പരിപാടിയിൽ മുന്നോട്ട് വച്ചു.

വിദ്യാർഥികളുടെ നിർദ്ദേശങ്ങൾ കുറിച്ചെടുത്ത മുഖ്യമന്ത്രി, പ്രകടനപത്രിക എൽഡിഎഫിന് കേവലം പ്രചാരണ ഉപാധിയല്ല എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ ലോകം അംഗീരിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടാകണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ കാലത്തെ തൊഴിൽസാധ്യതകൾക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസരംഗത്ത് കൊണ്ടുവരും. ഗവേഷണ തൽപരരായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ സ്കോളർഷിപ്പുകളും യൂണിവേഴ്സിറ്റികളുടെ പരീക്ഷ കലണ്ടർ ഏകീകരിക്കുക, ബഹിരാകാശ ഗവേഷണത്തിന് സ്റ്റാർട്ടപ്പുകൾ, എൻജിനീയറിങ് പഠനം പൂർത്തിയാക്കിയവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ ഇന്റൺഷിപ്പ് തുടങ്ങിയ നിർദേശങ്ങൾ വിദ്യാർത്ഥികൾ മുന്നോട്ട് വച്ചു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന ‘നവകേരളം യുവകേരളം’ പരിപാടിയിൽ കേരളത്തിലെ 5 യൂണിവേഴ്സിറ്റികളിലെ തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിച്ചു.

Story Highlights – pinarayi vijayan’s talk with students began

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top