ഐശ്വര്യ കേരള യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരും. ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ഇന്നത്തെ പൊതുയോഗങ്ങള്‍.വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖരുമായി രമേശ് ചെന്നിത്തല ഇന്ന് രാവിലെ ചര്‍ച്ച നടത്തും. കണ്ണൂര്‍ ജില്ലയിലെ യാത്ര ഇന്ന് പൂര്‍ത്തിയാകും. നാളെ വയനാട് ജില്ലയിലാണ് പര്യടനം.

Story Highlights – Aishwarya Kerala Yatra today in Kannur district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top