ആര്‍എസ്എസ് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്ത സംഭവം; പ്രാഥമിക വിശദീകരണം ലഭിച്ചെന്ന് ആലപ്പുഴ നേതൃത്വം

അയോധ്യ രാമ ക്ഷേത്രത്തിന് വേണ്ടി ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥപിള്ള ഫണ്ട് പിരിച്ച സംഭവത്തില്‍ പ്രഥമിക വിശദികരണം ലഭിച്ചെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി ഈ മാസം 27 വരെയാണ് ആര്‍എസ്എസിന്റെ ഫണ്ട് ശേഖരണം നടത്തുന്നത്. ചേര്‍ത്തല പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഫണ്ട് ശേഖരണ പരിപാടിയാണ് രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.

Read Also : നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി – ആര്‍എസ്എസ് സംയുക്ത യോഗം ഇന്ന് കൊച്ചിയില്‍

ഈ സാഹചര്യത്തിലാണ് രഘുനാഥ പിള്ളയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടിയത്. പ്രാഥമിക വിശദീകരണം തൃപ്തികരം ആണെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അതേസമയം തന്നെ കുമാരപുരത്ത് സിപിഐഎം വനിതാ നേതാവും ഫണ്ട് ശേഖരണത്തില്‍ പങ്കെടുത്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ക്ഷേത്രം ഭാരവാഹി എന്ന നിലയില്‍ ആണ് താന്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. അതല്ലാതെ താന്‍ ഞാന്‍ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ആയിരുന്നു സംഭവത്തെ കുറിച്ച് രഘുനാഥ പിള്ളയുടെ വിശദീകരണം. ദേവി കഴിഞ്ഞേ തനിക്ക് മറ്റെന്തും ഉള്ളു എന്നും രഘുനാഥ പിള്ള. അതേസമയം കോണ്‍ഗ്രസിനെതിരെ സിപിഐഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരി വയ്ക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് പുറത്ത് വരുന്നതെന്ന് സിപിഐഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.

Story Highlights – rss, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top