നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി – ആര്‍എസ്എസ് സംയുക്ത യോഗം ഇന്ന് കൊച്ചിയില്‍

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ചര്‍ച്ച ചെയ്യാന്‍ ബിജെപി-ആര്‍എസ്എസ് സംയുക്ത യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാനത്തിന്റെ ചുമതലയുളള കേന്ദ്ര പ്രതിനിധി സി.പി. രാധാകൃഷ്ണന്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങുകയാണ് ബിജെപി. പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തര്‍ക്കു വേണ്ടി രംഗത്ത് വരണം.

പള്ളിത്തര്‍ക്കത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ബിജെപി മാത്രമാണ് പ്രശ്നപരിഹാരത്തിന് ആത്മാര്‍ത്ഥമായി കഠിനാധ്വാനം നടത്തിയത്. ഇതിലൂടെ ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കുവാന്‍ സാധിച്ചെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Story Highlights – Assembly elections; BJP-RSS joint meeting in Kochi today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top