Advertisement

നിലമ്പൂരില്‍ പരുക്കേറ്റ ആദിവാസി ബാലന് കൈ മാറി പ്ലാസ്റ്റര്‍ ഇട്ട് ഡോക്ടര്‍; ഗുരുതര വീഴ്ച

February 2, 2021
Google News 1 minute Read

മലപ്പുറം നിലമ്പൂരില്‍ വീണ് കൈയിന് പരുക്കേറ്റ ആദിവാസിയായ ആറു വയസുകാരന് പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം. ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരുക്കേറ്റത്.

കുട്ടിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ വിഭാഗം ഡോക്ടറെയാണ് കാണിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊട്ടലുണ്ടായ വലത് കൈയുടെ എക്‌സ് റേയും എടുത്തു. പക്ഷെ പരിശോധനകള്‍ക്ക് ഒടുവില്‍ പരുക്ക് പറ്റിയ വലത് കൈയ്ക്ക് പകരം ഇടത് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചത്.

Read Also : വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ബന്ധുക്കള്‍

പ്ലാസ്റ്റര്‍ മാറി ഇട്ട നിലയില്‍ വീട്ടില്‍ എത്തിയ കുട്ടി വലത് കൈ അനക്കാനാവാതെ കരഞ്ഞതോടെയാണ് പിഴവ് അറിയുന്നത്. വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സ നല്‍കിയ ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നു. ഒടുവില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് പിഴവ് തിരുത്തിയത്. ഗുരുതരമായ വീഴ്ചയാണ് ആശുപത്രിയില്‍ നിന്നുമുണ്ടായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാലു മാറിയും കൈ മാറിയും പ്ലാസ്റ്റര്‍ ഇടുന്നത് ഇത് ആദ്യമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Story Highlights – nilambur, govt hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here