Advertisement

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ബന്ധുക്കള്‍

December 1, 2020
Google News 2 minutes Read

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ബന്ധുക്കള്‍. ഞായറാഴ്ച രാവിലെ മരിച്ചയാളുടെ മൃതദേഹം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. കേണീച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം അഴുകിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് ഗോപാലന്‍ മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ആദ്യം മൃതദേഹം എത്തിച്ചത്. എന്നാല്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം എത്തിച്ചത്. ഇവിടെയും പൊലീസ് സര്‍ജനില്ലെന്ന് പറഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിക്കുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Story Highlights Disrespect to the body of the adivasi man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here