എ വി ജയനെതിരായ നടപടി; വയനാട് സിപിഐഎമ്മില്‍ പ്രതിസന്ധി രൂക്ഷം; എതിര്‍പ്പുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്

വയനാട്ടില്‍ സിപിഐഎമ്മിന്റെ സംഘടനാ പ്രതിസന്ധി രൂക്ഷമാക്കി കണിയാമ്പറ്റയിലും ഒരു വിഭാഗം നേതാക്കള്‍. 5 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും അടക്കം നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ലോക്കല്‍ സമ്മേളനത്തിലെ വോട്ടിങ്ങിനിടെ അട്ടിമറി ആരോപണമടക്കം ഉന്നയിച്ചാണ് പ്രതിഷേധം. സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ നിന്ന് നീതി ഉണ്ടായില്ലെന്നും ഇതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു എന്നുമാണ് നേതാക്കള്‍ പറയുന്നത്. (crisis in cpim wayanad after action against av jayan)
കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എ വി ജയനെതിരായ നടപടി സിപിഐഎമ്മില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടയിലാണ് കണിയാമ്പറ്റയില്‍ നിന്നും വിമത സ്വരം ഉയരുന്നത്. സംഘടനാ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചവരില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുണ്ട്. 5 ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് നിര്‍ജീവമാകാന്‍ തീരുമാനിച്ചത്. കണിയാമ്പറ്റയില്‍ കഴിഞ്ഞ ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ടാണ് പരാതി. ലോക്കല്‍ കമ്മിറ്റി വിഭജനവും സമ്മേളനത്തിലെ അട്ടിമറി ആരോപണവും ഉന്നയിക്കുന്നുണ്ട്.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയുടെ തുടക്കം കണിയാമ്പറ്റയില്‍ നിന്ന് ആയിരുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്ക് എതിരെയാണ് നിലപാട് എന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. നി വരാന്‍ പോകുന്നത് തങ്ങളെ മോശക്കാര്‍ ആക്കുന്ന പാര്‍ട്ടി പ്രസ്താവന ആകുമെന്നും അത് നേരിടാന്‍ തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു.കേണിച്ചിറ – പൂതാടി മേഖലയില്‍ എവി ജയന് ഒപ്പം നില്‍ക്കുന്ന പുല്‍പ്പള്ളി ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്കെതിരെ ഇന്നലെ സിപിഐഎം ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സംഘടനാ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് നേതൃത്വത്തിനും തലവേദനയാവുകയാണ്.
Story Highlights : crisis in cpim wayanad after action against av jayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here