Advertisement

ഹേമചന്ദ്രൻ കൊലക്കേസ് ; മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിൽ എത്തും

14 hours ago
Google News 2 minutes Read
hemchandran

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും. വിസ കാലാവധി ഇന്ന് കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണിത്. വിസിറ്റിംഗ് വിസയ്ക്ക് ആണ് നൗഷാദ് വിദേശത്ത് പോയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് തന്നെ നൗഷാദിനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. തുടർന്ന് കോഴിക്കോട്ടെ അന്വേഷണ സംഘത്തിന് ഇയാളെ കൈമാറും.

കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ,അജേഷ്, വൈശാഖ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ലഭിച്ച വിവരങ്ങളും നൗഷാദിനോട് ചോദിച്ചറിയും. സുൽത്താൻ ബത്തേരി ബീനാച്ചിയിലെ വീട്ടിൽ വച്ച് ഹേമചന്ദ്രനെ കൊലപ്പെടുത്തി പിന്നീട് തമിഴ്നാട് വനത്തിൽ കുഴിച്ചിടുകയായിരുന്നു. അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ആത്മഹത്യ ആണെന്നുമാണ് നൗഷാദിന്റെ വാദം. എന്നാൽ ഈ വാദം അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.നൗഷാദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൽ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

Story Highlights : Hemachandran murder case; Main accused Noushad to arrive in Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here