Advertisement

ഐഎസ്എൽ റഫറിയിങിലെ അപാകതകൾ; ഫിഫയ്ക്ക് പരാതി നൽകി മഞ്ഞപ്പട

February 2, 2021
Google News 2 minutes Read
isl refereeing manjappada fifa

ഐഎസ്എൽ റഫറിയിങിലെ അപാകതകൾ കാണിച്ച് ഫിഫയ്ക്ക് പരാതി നൽകി ക്ലബിൻ്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട.
എഐഎഫ്എഫിനും ഐഎസ്എൽ അധികൃതർക്കും പരാതി നൽകി മടുത്തു എന്നും അതുകൊണ്ടാണ് ഫിഫയെ പരാതി ബോധിപ്പിക്കുന്നത് എന്നും മഞ്ഞപ്പട പറയുന്നു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മഞ്ഞപ്പട ഫിഫയ്ക്ക് അയച്ച് ഇമെയിൽ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിന് വളരാൻ ഐഎസ്എൽ കാരണമാകുന്നുണ്ട് എന്നും എങ്കിലും റഫറിയിങ് ഏറെ മെച്ചപ്പെടാനുണ്ടെന്നും മഞ്ഞപ്പട പരാതിയിൽ സൂചിപ്പിക്കുന്നു. കളിയുടെ സൗന്ദര്യവും സ്പിരിറ്റും കാണികൾക്ക് നഷ്ടപ്പെടുകയാണ്. ഈ അവസ്ഥ മാറിയില്ലെങ്കിൽ ലീഗിൽ നിന്ന് ജനങ്ങൾ കൂടുതൽ അകലും. ബ്ലാസ്റ്റേഴ്സിനെതിരെ ഒട്ടേറെ തെറ്റായ തീരുമാനങ്ങളാണ് റഫറികൾ കൈക്കൊള്ളുന്നത്. ചില ടീമുകൾക്ക് മാത്രം അനുകൂലമായി അവർ തീരുമാനങ്ങൾ എടുക്കുന്നു. ഇത് ഫുട്ബോളിൻ്റെ വളർച്ചയ്ക്ക് തടസമാകുമെന്നും പരാതിയിൽ പറയുന്നു.

ഐഎസ്എൽ റഫറിയിങിനെതിരെ നേരത്തെ മുതൽ പരാതികളുയർന്നിരുന്നു. പരിശീലകർ ഉൾപ്പെടെ റഫറിയിങിനെതിരെ ശബ്ദമുയർത്തി. ചില റഫറിമാരെ ലീഗിൽ നിന്ന് സസ്പൻഡ് ചെയ്തെങ്കിലും ഇപ്പോഴും നിലവാരത്തിൽ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജെസൽ കാർനീറോയ്ക്കെതിരായ ഹാൻഡ് ബോളും അതിനു മുൻപിലെ മത്സരത്തിൽ ഗാരി ഹൂപ്പറുടെ ഗോൾ അനുവദിക്കാത്തതുമൊക്കെ വിവാദമായിരുന്നു.

Story Highlights – isl refereeing manjappada complaint to fifa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here