രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം. ലോക്‌സഭയില്‍ ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്കറ്റ് ചാറ്റര്‍ജി ആണ് നന്ദി പ്രമേയം അവതരിപ്പിക്കുക. രാവിലെ ചേരുന്ന രാജ്യസഭയില്‍ ഗര്‍ഭഛിദ്ര ഭേദഗതി ബില്‍ അടക്കമുള്ള നിയമനിര്‍മാണ നടപടികളാണ് അജണ്ടയില്‍. അതേസമയം കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തിരുമാനം.

ബജറ്റ് അവതരണത്തിന് തുടര്‍ച്ചയായി രാവിലെ ചേരുന്ന രാജ്യസഭയിലും ഉച്ചയ്ക്ക് ചേരുന്ന ലോക്‌സഭയിലും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന ആവശ്യം ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ തിരുമാനം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സഭാ നടപടികള്‍ നടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കാത്ത വിധം പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പര്‍ട്ടികള്‍ തിരുമാനിച്ചിട്ടുള്ളത്.

ക്രമപ്രകാരമുള്ള അജണ്ടയനുസരിച്ച് രാജ്യസഭയില്‍ ഇന്ന് നിയമനിര്‍മാണ നടപടികളും ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിനുള്ള ചര്‍ച്ചയും നടക്കണം. നാല് ബില്ലുകളാണ് രാജ്യസഭ പരിഗണിക്കുക. നാല് ദിവസം നീളുന്ന നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും സഭയില്‍ മറുപടി പറയുന്നത്.

Story Highlights – Parliament proceedings budget session 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top