Advertisement

മേപ്പാടിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി

February 2, 2021
Google News 1 minute Read

മേപ്പാടിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്വാര പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളില്‍ ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ തുടങ്ങിയിരുന്നു. നിലമ്പൂര്‍ വനത്തിലേക്ക് ആനയെ തുരത്തുന്ന നടപടി ദിവസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് വിവരം.

കാട്ടാനകളെ തുരത്തുന്നതിന് കുങ്കിയാനകളെ എത്തിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ആനകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ കുങ്കിയാനകളെ എത്തിച്ചാല്‍ ഫലപ്രദമാകില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിനാലാണ് റാപ്പിഡ് റെസ്‌ക്യൂ ടീമിനെ എത്തിച്ചിരിക്കുന്നത്.

Story Highlights – Rapid Rescue Team arrived in Meppadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here