സൗദിയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി സൗദി

saudi imposes temporary ban on foreigners

സൗദിയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി സൗദി. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

രാജ്യത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിദേശികള്‍, നയതന്ത്ര ഉദ്യോ​ഗസ്ഥർ, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബം എന്നിവര്‍ക്കെല്ലാം വിലക്ക് ബാധകമാണ്. നാളെ രാത്രി സൗദി സമയം 9 മണി മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയ്ക്ക് പുറമെ ജർമനി, അർജന്റീന, യുഎഇ, അമേരിക്ക, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ഈജിപ്റ്റ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ലെബനൻ, പാകിസ്താന്‌‍, ബ്രസീൽ, പോർച്ചു​ഗീസ്, തുർക്കി, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക ഉൾപ്പെടെയുള്ള 20 രാജ്യങ്ങളിലെ വിദേശികൾക്കാണ് വിലക്ക്. മറ്റ് രാജ്യങ്ങൾ വഴി സൗദിയിൽ എത്തുന്നവർ 14 ദിവസത്തെ ക്വാറന്റീന് ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകുകയുള്ളു.

Story Highlights – saudi imposes temporary ban on foreigners

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top