പൊലീസിന് നേരെ യുവാവിന്റെ ആക്രമണം; വനിതാ എസ്ഐയുടെ മുഖത്തടിച്ചു; ജീപ്പിന്റെ താക്കോൽ എടുത്ത് കടന്നുകളഞ്ഞു; ഒടുവിൽ അറസ്റ്റിൽ

youth attack police piravom

പിറവത്ത് പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എൽദോ എന്ന യുവാവാണ് പൊലീസിനെ മർദിച്ചത്. എൽദോയെ പൊലീസ് പിടികൂടി.

പിറവം തിരുമാറാടിയിൽ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നം​ഗ സംഘത്തെ ചോദ്യം ചെയ്യാൻ എത്തിയതാണ് പൊലാസ്. അതിനിടെയാണ് സംഘാം​ഗമായ എൽദോ വനിതാ എസ്ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോൽ ഊരി കടന്നു കളയുകയും ചെയ്തത്.

തുടർന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എൽദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. എൽദോയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.

Story Highlights – youth attack police piravom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top