ഐശ്വര്യ കേരള യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ

Aishwarya Kerala Wayanad Kozhikode

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലായി പര്യടനം നടത്തും. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മാനന്തവാടി ബ്ലോക്ക് ഓഫീസ് റോഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 10ന് യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. തുടർന്ന് ബത്തേരി കല്പറ്റ മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം നൽകും.

കഴിഞ്ഞ അഞ്ച് വർഷത്തെ ഇടതു സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ശക്തമായി വിമർശിച്ചും, വർഗീയ പരാമർശങ്ങളെ ചൂണ്ടികാട്ടിയുമാണ് യാത്ര പര്യടനം നടത്തുന്നത്. ജനുവരി 31ന് കാസർ​ഗോഡ് കുമ്പളയിൽ നിന്ന് വൈകിട്ട് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു യാത്ര. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.

Story Highlights – Aishwarya Kerala Yatra today in Wayanad and Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top