സി.പി. ജോണ്‍ മലപ്പുറം ജില്ലയില്‍ നിന്ന് മത്സരിച്ചേക്കും; വള്ളിക്കുന്ന് സീറ്റിന് സാധ്യത

സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ മലപ്പുറം ജില്ലയില്‍ നിന്ന് മത്സരിച്ചേക്കും. മുസ്ലീംലീഗ് സി.പി. ജോണിനായി സീറ്റ് വിട്ടുനല്‍കിയേക്കും. വള്ളിക്കുന്ന് സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. അതേസമയം, മലപ്പുറത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളാതെ സി.പി.ജോണ്‍ രംഗത്ത് എത്തി. എം.വി. രാഘവന് മുസ്ലീംലീഗ് സീറ്റ് വിട്ടുനല്‍കിയ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സി.പി. ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സിഎംപിക്ക് മൂന്ന് സീറ്റുകളാണ് സ്ഥിരമായി നല്‍കാറുള്ളത്. വിജയസാധ്യതയുള്ള സീറ്റില്‍ മത്സരിക്കും. സീറ്റുകളെക്കുറിച്ച് ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. മുസ്ലീംലീഗും സിഎംപിയും തമ്മിലുള്ള ബന്ധം പ്രധാനമാണ്. സിഎംപിയെ ശക്തിപ്പെടുത്തുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – C.P. John may contest from Malappuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top