മെഡിക്കല്‍ ഫീസ്; ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നല്‍കേണ്ടിവരുമെന്നും അക്കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കാനും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Story Highlights – Medical fees – supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top