Advertisement

തൃത്താലയില്‍ അമ്മയേയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

February 3, 2021
2 minutes Read

പാലക്കാട് തൃത്താലയില്‍ അമ്മയേയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ സ്വദേശി യതീന്ദ്രന്റെ ഭാര്യ ശ്രീജയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ അമ്മയെയും മക്കളെയും കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രീജയുടെ സ്വന്തം വീട്ടിലെ കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. നാലുമാസത്തോളമായി ശ്രീജ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആറും ഏഴും വയസുള്ള ആണ്‍കുട്ടികളുമായി ശ്രീജ കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിലവില്‍, മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

Story Highlights – mother and her two children were found dead in a well in Trithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top