‘പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടു; മന്ത്രിമാർ പോക്കറ്റ് നിറയ്ക്കാനാണ് ശ്രമിക്കുന്നത്’ : ജെ.പി നദ്ദ

കേരളത്തിലെ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിൽ അതൃപ്തരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.
പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മന്ത്രിമാരും സ്പീക്കറുമൊക്കെ ആരോപണ നിഴലിലാണെന്നും നദ്ദ പറഞ്ഞു.
‘പിണറായിയാണ് കേന്ദ്ര ഏജൻസികളെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ അന്വേഷണം എത്തിയപ്പോഴാണ് മുഖ്യമന്ത്രി തിരിഞ്ഞത്. വിവിധ അഴിമതികൾ സർക്കാരിന് മേലുണ്ട്. കേരളത്തിലെ മന്ത്രിമാർ പോക്കറ്റ് നിറയ്ക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയാണ്. പി.എസ്.സി സിപിഐഎമ്മിൻ്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറുന്നു. സിഎജിക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്’- നദ്ദ പറയുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ നിരവധി പദ്ധതികൾ കേരളത്തിനായി നടപ്പിലാക്കിയെന്ന് ജെപി നദ്ദ പറഞ്ഞു.
കേരളത്തിലെ മൂന്നാം ശക്തിയായി ബിജെപി ഉയർന്നു. സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ വലിയ മാറ്റമാണ് ഉണ്ടായതെന്നും നദ്ദ പറഞ്ഞു.
Story Highlights – pinarayi vijayan lost his credibility says jp nadda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here