പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചു

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചു. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. മുസ്ലിം ലീഗില്‍ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്തുന്നത് ഉചിതമാകും എന്ന അഭിപ്രായം ഉടലെടുത്തതോടെയാണ് രാജി.
പാണക്കാട് ഇന്നലെ ചേര്‍ന്ന ലീഗിന്റെ നേത്യയോഗം ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയതോടെയാണ് രാജി കാര്യത്തില്‍ അന്തിമ ധാരണയായത്. തന്റെ രാജി വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായം ഉണ്ടെന്ന വാര്‍ത്ത പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് നിഷേധിച്ചു.
Read Also : ‘ചക്കയിട്ടപ്പോൾ മുയൽ ചത്തത് പോലെയാണ് എൽഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം’ : കുഞ്ഞാലിക്കുട്ടി
കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് രാജിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാലാണ് രാജി. പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി രാജി വയ്ക്കുന്ന തിരുമാനം മുസ്ലിം ലീഗ് നേത്യത്വം കോണ്‍ഗ്രസ് ദേശീയ ഘടകത്തെയും ഔദ്യോഗികമായി അറിയിച്ചു. കുഞ്ഞാലിക്കുട്ടിയുടെ രാജി ചൂണ്ടിക്കാട്ടി സംസ്ഥാനത്തേക്ക് മടങ്ങാനുള്ള ശ്രമം ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാരും ശക്തമാക്കിയിട്ടുണ്ട്.
Story Highlights – p k kunhalikutty, resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here