പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്‌സി റാങ്ക പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.

റാങ്ക് പട്ടിക നീട്ടണമെന്ന് വിവിധ യുവജന സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം അവസാനം കാലാവധി അവസാനിക്കുന്ന റാങ്കുപട്ടികളുടെ കാലാവധിയാണ് നീട്ടുന്നതെന്നാണ് വിവരം. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലായിരുന്നു.

Story Highlights – PSC has extended rank lists to six months

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top