Advertisement

ആചാരസംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ല: കുമ്മനം രാജശേഖരൻ

February 3, 2021
Google News 2 minutes Read
UDF rituals Kummanam Rajasekharan

ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും ഭക്തർക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്താനാണ് ബിജെപിയുടെ തീരുമാനം. മുൻപും ശബരിമല വിഷയത്തിൽ ഇരു മുന്നണികളെയും കുമ്മനം കടന്നാക്രമിച്ചിരുന്നു. ഉമ്മൻചാണ്ടിക്കും കോൺഗ്രസിനും ആത്മാർത്ഥതയുണ്ടെങ്കിൽ ഭക്തർക്കു വേണ്ടി രംഗത്ത് വരണം.
പള്ളിത്തർക്കത്തിൽ കോൺഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ബിജെപി മാത്രമാണ് പ്രശ്‌നപരിഹാരത്തിന് ആത്മാർത്ഥമായി കഠിനാധ്വാനം നടത്തിയത്. ഇതിലൂടെ ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം ആർജിക്കുവാൻ സാധിച്ചെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു.

പിണറായി വിജയൻ ശബരിമല വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്ന ഭക്തജന വിരുദ്ധമായ എല്ലാ നിലപാടുകളും ഈ നാട്ടിലെ വോട്ടർമാർ മറന്നിട്ടില്ല. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഭക്തരോട് ചെയ്ത ദ്രോഹം ജനങ്ങൾ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights – UDF did nothing to protect rituals: Kummanam Rajasekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here