ബിഡിജെഎസിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു; ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ബിഡിജെഎസിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു. ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എന്‍.കെ. നീലകണ്ഠന്‍, വി.ഗോപകുമാര്‍, കെ.കെ. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. യുഡിഎഫ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് തീരുമാനം. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചവിട്ടിയരച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ അടക്കം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപി വഞ്ചിച്ചുവെന്നും ഭാരതീയ ജനസേന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Story Highlights – a section of BDJS left the NDA; new party announced – Bharatiya Janasena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here