അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

attappady newborn baby dead

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടിയിൽ വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്നാണ് ആരോപണം.

കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺക്കുഞ്ഞാണ് മരിച്ചത്. ശ്വാസതടസമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവാൻ വൈകിയെന്ന ആരോപണം ഉയരുന്നുണ്ട്. വെൻ്റിലേറ്റർ സൗകര്യമുള്ള ആമ്പുലൻസ് എത്താൻ വൈകിയതാണ് ആശുപത്രിയിലേക്ക് മാറ്റാൻ വൈകാൻ കാരണം.

Story Highlights – attappady newborn baby dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top