കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തയാഴ്ച സംസ്ഥാനത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തയാഴ്ച സംസ്ഥാനത്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം 12 മുതല്‍ 15 വരെ കേരളത്തിലുണ്ടാകും.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി സംഘം രണ്ട് വട്ട ചര്‍ച്ച നടത്തും. പൊലീസും, രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, തുടങ്ങി മറ്റ് കാര്യനിര്‍വഹണ ഏജന്‍സികളുമായും സംഘം ആശയവിനിമയം നടത്തും.
Read Also : നിയമസഭ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ സിപിഐഎം ഇന്ന് ആരംഭിക്കും
14ന് വൈകുന്നേരം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംഘം മാധ്യമങ്ങളെയും കാണും.
Story Highlights – election commission, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here