നിയമസഭ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ സിപിഐഎം ഇന്ന് ആരംഭിക്കും

നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ ഇന്നാരംഭിക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടാകും. കഴിഞ്ഞ തവണ സ്വതന്ത്രന്‍മാര്‍ ഉള്‍പ്പെടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ട് നല്‍കേണ്ടി വരുമെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ പുതുതായി വന്നു ചേര്‍ന്ന കക്ഷികള്‍ക്ക് ആണ് സീറ്റുകള്‍ പ്രധാനമായും നല്‍കേണ്ടി വരിക. ഏതൊക്കെ സീറ്റുകള്‍ വിട്ട് നല്‍കണമെന്ന കാര്യത്തിലും സംസ്ഥാന കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച നടക്കും. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും ഇളവ് നല്‍കണമോ എന്ന കാര്യത്തിലും ധാരണയുണ്ടാകും. എ. വിജയരാഘവന്റെ ലീഗ് വിരുദ്ധ പരാമര്‍ശവും ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്.
Story Highlights – Assembly elections; CPIM seat-sharing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here