Advertisement

ഇടുക്കി മണ്ഡലം തിരികെ ലഭിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്

February 4, 2021
1 minute Read

ഇടുക്കി മണ്ഡലം തിരികെ ലഭിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. 1991 ലാണ് ഇടുക്കി മണ്ഡലത്തില്‍ അവസാനമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത്. തുടര്‍ന്ന് മുന്നണിസമവായങ്ങളുടെ ഭാഗമായി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കുകയായിരുന്നു. 2001 മുതല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിനാണ് ഇടുക്കി എംഎല്‍എ. മാണി വിഭാഗം ഇടതുപാളയത്തില്‍ ചെക്കേറിയതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടുതല്‍ ഉള്ള മണ്ഡലം തിരികെ ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെ ആവശ്യം.

എന്നാല്‍ സ്റ്റാറ്റസ് കോ തുടരണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് ലഭിക്കുക എന്നത് ശ്രമകരമാണ്. മാണി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കോടെ ഹൈറേഞ്ച് മേഖലയില്‍ ജോസഫ് വിഭാഗത്തിന്റെ ശക്തി കുറഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ പ്രകടനവും കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്.

Story Highlights – Congress demand for Idukki constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top