Advertisement

രാജ്യസഭയിലും ലോക്‌സഭയിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ്

February 4, 2021
Google News 1 minute Read
parliament

രാജ്യസഭയിലും ലോക്‌സഭയിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ്. കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനാണ് പ്രാധാന്യം എന്ന നിലപാടുമായി രാജ്യസഭയില്‍ കോണ്‍ഗ്രസ് നന്ദിപ്രമേയ ചര്‍ച്ചയുമായി സഹകരിച്ചപ്പോള്‍ ലോക്‌സഭയില്‍ കര്‍ഷക സമരത്തില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനം എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

രാജ്യസഭയിലും ലോക്‌സഭയിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചത് അബദ്ധമല്ലെന്നും ബോധപൂര്‍വമാണെന്നും ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അതേസമയം പാര്‍ലമെന്ററി നടപടികളെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിയ്ക്കുന്നതിന് ഉദാഹരണമാണ് കോണ്‍ഗ്രസിന്റെ കടക വിരുദ്ധനിലപാടെന്ന് ബിജെപി കുറ്റപ്പെടുത്തി.

രാജ്യസഭയില്‍ ചെയര്‍മാര്‍ വെങ്കയ്യ നായിഡു ഇക്കാര്യം വിവരിച്ചപ്പോള്‍ കോണ്‍ഗ്രസ് സഭാനേതാവ് ഗുലാം നബി ആസാദ് അത് അംഗീകരിച്ചു. മുന്‍നിശ്ചയിച്ച പത്തിന് പുറമേ കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ അഞ്ച് മണിക്കൂര്‍ കൂടി അനുവദിച്ച ചെയര്‍മാന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായി. തുടര്‍ന്ന് രാജ്യസഭയില്‍ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയും ആരംഭിച്ചു.

രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം കഴിഞ്ഞാല്‍ അതിന്മേലുള്ള ചര്‍ച്ചയാണ് പിന്നിടുള്ള നടപടിക്രമം എന്നാണ് പാര്‍ലമെന്ററി ചട്ടം. സംയുക്ത സഭയെ ആണ് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി അഭിസംബോദന ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥ രണ്ട് സഭകള്‍ക്കും ബാധകമാണ്.

Story Highlights – parliament, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here