പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. കര്‍ഷക സമരത്തെപ്പറ്റി നടത്തിയ ട്വീറ്റിലാണ് നടപടി. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഐപിസി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read Also : വിദ്വേഷ പ്രചാരണം; കങ്കണയുടെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍
ചൊവ്വാഴ്ചയാണ് കര്‍ഷക സമരത്തെ കുറിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ട്വീറ്റ്. സമരസ്ഥലത്ത് ഇന്റര്‍നെറ്റ് പോലും നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ കുറിച്ചുള്ള വാര്‍ത്തയും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.
പിന്നീട് വ്യാഴാഴ്ചയും ഗ്രേറ്റ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. രാജ്യാന്തര തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെ വിശദീകരിച്ചായിരുന്നു ട്വീറ്റ്. പോപ്പ് ഗായിക റിഹാന്ന കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് നിരവധി സെലിബ്രിറ്റികള്‍ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.
Story Highlights – greta thunberg, delhi police, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here