കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ അഴിമതിയിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതി നടന്നുവെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുവാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വിഴിഞ്ഞം ഡിപ്പോ ജീവനക്കാരനായ ജൂഡ് ജോസഫാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതിയാരോപണം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം.

Story Highlights – Rs 100 crore scam in KSRTC; High Court will consider the petition seeking an inquiry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top