നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ; ഒരു സൈനികനു വീരമൃത്യു

Soldier Killed Pakistani Firing

നിയന്ത്രണ രേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ സെപോയ് ലക്ഷ്മൺ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ്റെ വെടിനിർത്തൽ കരാർ ലംഘനം മൂലം മരണപ്പെടുന്ന നാലാമത്തെ സൈനികനാണ് സെപോയ്.

വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ സെപോയ് പിന്നീട് മരണപ്പെടുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം ധീരനായ ഒരു സൈനികനായിരുന്നു എന്നും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നും സൈന്യം വ്യക്തമാക്കി.

ജനുവരിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Story Highlights – Soldier Killed In Pakistani Firing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top