കുട്ടികളെ കൊവിഡ് കൂടുതൽ ബാധിക്കില്ല എന്ന് പറയാൻ സാധിക്കില്ല : മുഖ്യമന്ത്രി

കുട്ടികളെ കൊവിഡ് കൂടുതൽ ബാധിക്കില്ല എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ്. പ്രായാധിക്യമുള്ളവരെ ബാധിക്കുന്നത് പോലെ കുട്ടികളെ ബാധിക്കില്ല. പക്ഷേ രോഗം വ്യാപകമായി പകരുമ്പോൾ അതിന് ആനുപാതികമായി കുട്ടികളേയും രോഗം ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചിലപ്പോൾ രൂക്ഷമാകാം. അതുകൊണ്ട് ശ്രദ്ധിക്കണം. കൊവിഡ് ഭേതമായ കുട്ടികളിൽ മറ്റ് ചില രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. അതുകൊണ്ട് കുട്ടികളുമായി പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് ചുറ്റുമുള്ള രക്ഷാവലയം തീർക്കേണ്ടത് മുതിർന്നവരാണ്.
കുടുംബാംഗങ്ങൾക്കിടയിൽ രോഗം പടരുന്നത് കൂടുതലായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗബാധിതർ റൂം ക്വാറന്റീൻ പാലിക്കണം. ഇത് മറ്റു കുടുംബാംഗങ്ങളിലേക്ക് രോഗം പടരുന്നത് തടയും. അടച്ചുമൂടിയ ഇടങ്ങളിൽ രോഗം വേഗം പകരും. ഓഫിസുകൾ, വാഹനങ്ങൾ, തുടങ്ങിയ അടഞ്ഞ സ്ഥലത്ത് ആളുകൾ ശ്രദ്ധിക്കണമെന്നും, മാസ്ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – cm on covid affecting children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here