ആരോഗ്യമന്ത്രിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി; അദാലത്തുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ല

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാലത്തുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നും മുഖ്യമന്ത്രി. വളരെ ജാഗ്രതയോട് കൂടിയാണ് പൊതുപരിപാടികള്‍ നടക്കുന്നത്. ആളുകള്‍ കസേരകളില്‍ അകലം പാലിച്ചാണ് ഇരിക്കുന്നത്. ചിലര്‍ രോഗ വാഹകരായിരിക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി.
ഐശ്വര്യ കേരള യാത്രയ്ക്ക് എതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന് ജാഥയില്‍ പൊക്കുന്നതാണ് കണ്ടത്. അത് നല്‍കുന്ന സന്ദേശമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു മന്ത്രിയെയും പൊക്കിയിട്ടില്ല. എത്രമാത്രം അവധാനത ഇല്ലാതെയാണ് കാര്യങ്ങള്‍ നീക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Read Also : ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം
ലീഗിന് എതിരായ വിമര്‍ശനത്തില്‍ വര്‍ഗീയത കാണേണ്ടതില്ല. വിമര്‍ശനം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലെന്ന് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി സഹകരണത്തിലാണ് ലീഗിന് എതിരായ വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി വരട്ടെ. വോട്ട് കിട്ടുമെന്ന് കരുതിയാണ് യുഡിഎഫ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കോടതി നിലപാട് പറയേണ്ടി വരുമ്പോള്‍ എല്ലാവരുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – k k shailaja, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here