സെക്രട്ടേറിയറ്റ് പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം

സെക്രട്ടേറിയറ്റ് പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം. അൻപതിലധികം പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദേശിച്ചു.

നേരത്തേ ധനകാര്യ വകുപ്പിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുപത്തിയഞ്ചോളം ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ സംഘടനാ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ ധനവകുപ്പിലെ പല സെക്ഷനുകളും അടച്ചിരുന്നു. കാന്റീൻ തെരഞ്ഞടുപ്പിലെ ആൾക്കൂട്ടം രോ​ഗവ്യാപനത്തിന് കാരണമായെന്ന് ആക്ഷേപം ഉയർന്നിരുന്നു.

Story Highlights – covid spread in secretariat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top