പണം മോഷ്ടിച്ചെന്ന് ആരോപണം; തമിഴ്നാട്ടിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം

പണം മോഷ്ടിച്ചു എന്ന് ആരോപിച്ച് തമിഴ്നാട്ടിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം. 30000 രൂപ മോഷ്ടിച്ചു എന്ന സംശയത്തെ തുടർന്നാണ് തഞ്ചാവൂരിൽ നാലു പേർ ചേർന്ന് രാഹുൽ എന്ന ദളിത് യുവാവിൻ്റെ കണ്ണുകെട്ടി മർദ്ദിച്ചത്. നാലു പേർക്കെതിരെയും കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
കർണൻ എന്നയാൾക്കു കീഴിലാണ് രാഹുൽ ജോലി ചെയ്തിരുന്നത്. ജനുവരി 31ന് കർണൻ്റെ വീട്ടിൽ നിന്ന് 30000 രൂപ കാണാതായി. പണം മോഷ്ടിച്ചത് രാഹുൽ ആണെന്ന് സംശയിച്ച ഇയാൾ മകൻ ലക്ഷ്മണനെ വിവരമറിയിച്ചു. ലക്ഷ്മണൻ തൻ്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവർ ചേർന്നാണ് ഒരു വടി കൊണ്ട് രാഹുലിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. നിലവിൽ രാഹുൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here