കാലടി സര്‍വകലാശാല നിയമന വിവാദം അടിസ്ഥാനമില്ലാത്തത് എന്ന് മലയാളം വിഭാഗം മേധാവി

kalady university

കാലടി സര്‍വകലാശാല നിയമന വിവാദം അടിസ്ഥാനമില്ലാത്തത് എന്ന് മലയാളം വിഭാഗം മേധാവി ഡോ. ലിസി. ഉമ്മര്‍ തറമേലിനെതിരെയും അവര്‍ ആരോപണം ഉന്നയിച്ചു. നിനിത കണിച്ചേരിയുടെ നിയമനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടുവെന്നും ഫോണില്‍ വിളിച്ചാണ് ആവശ്യമുന്നയിച്ചെതെന്നും ഡോ. ലിസി. മീഡിയ തങ്ങളുടെ കൂടെയുണ്ടെന്നും ഉമ്മര്‍ തറമേല്‍ പറഞ്ഞു.

എട്ട് പേരെയാണ് ഇന്റര്‍വ്യൂവിന് വിളിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇന്റര്‍വ്യൂ. അനാവശ്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇന്റര്‍വ്യൂവിന് ശേഷമാണ് നിനിത കണച്ചേരി എം ബി രാജേഷിന്റെ ഭാര്യയാണെന്ന് അറിയുന്നതെന്നും മലയാളം വിഭാഗം മേധാവി പറഞ്ഞു.

നിനിത കണിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധന്‍ ഡോ. ഉമര്‍ തറമേല്‍ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതോടെ വിവാദം കത്തി.

ഉയര്‍ന്ന റാങ്ക് നേടിയ സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കി എന്നാണ് പരാതി. യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗാര്‍ഥിനിക്കായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് ഒന്നാം റാങ്ക് ശുപാര്‍ശ ചെയ്തതെന്നും സമ്മര്‍ദത്തിന്റെ പേരില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നുമാണ് ആരോപണം.

ഇക്കാര്യം വൈസ് ചാന്‍സിലര്‍ നിഷേധിച്ചിരുന്നു. ഇതോടെയാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെ ഡോ. ഉമര്‍ തറമേല്‍, കെ എം ഭരതന്‍, പി പവിത്രന്‍ എന്നിവര്‍ വിസിക്കും പ്രോ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്ന് പേരും കത്തില്‍ വ്യക്തമാക്കി. വിയോജിപ്പ് കത്തില്‍ രേഖപ്പെടുത്തിയെന്നും നിയമനത്തില്‍ യൂണിവേഴ്‌സിറ്റി ചട്ടങ്ങളുടെ ലംഘനം ഉണ്ടായെന്നും ഉമര്‍ തറമേല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – ninitha kanicheri, m b rajesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top