Advertisement

തൃത്താലയില്‍ എം ബി രാജേഷിന് വിജയം

May 2, 2021
Google News 1 minute Read

പാലക്കാട് തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. താന്‍ പ്രതീക്ഷിച്ച പോലെയായിരുന്നു കണക്കുകള്‍ വന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. കൊവിഡ് കാലമായതിനാല്‍ വിജയാഘോഷമില്ല. ആഹ്ളാദം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

താന്‍ ആരോപണം ഉന്നയിച്ചിട്ടില്ല. ജനപ്രതിനിധിയെന്ന നിലയിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിയെ ഓഡിറ്റ് ചെയ്തത്. വ്യക്തിപരമായ ആക്രമണത്തിന് വിധേയനായി. ജീവിതത്തില്‍ കേള്‍ക്കേണ്ടി വരാത്തതെല്ലാം കേള്‍ക്കേണ്ടി വന്ന തെരഞ്ഞെടുപ്പാണ്. ജനങ്ങള്‍ അവ പിന്തള്ളിയതില്‍ അത് പ്രത്യേക സന്തോഷമെന്നും എം ബി രാജേഷ്.

അതേസമയം പാലക്കാട് തൃത്താലയില്‍ തോല്‍വി സമ്മതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വി ടി ബല്‍റാം. അവസാന ലാപ്പിലാണ് എല്‍ഡിഎഫിന്റെ എം ബി രാജേഷ് മുന്നിലെത്തിയത്. തൃത്താലയില്‍ എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചിരുന്നു. 3000 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

Story highlights: assembly elections 2021, m b rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here